
യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം.
പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
മഥുരയില്‍ ക്ഷേത്രത്തിലെത്തിയ ഭക്തന്റെ 20 ലക്ഷം വില വരുന്ന ആഭരണങ്ങള്‍ കുരങ്ങ് തട്ടിയെടുത്തു
ഉത്തര്‍പ്രദേശില്‍ ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളടങ്ങിയ പഴ്സ് തട്ടിയെടുത്ത് കുരങ്ങന്.
വൃന്ദാവനിലെ പ്രശസ്തമായ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗര്‍വാള്‍ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങന് ഭാര്യയുടെ കയ്യിലിരുന്ന പഴ്സ് തട്ടിപ്പറിച്ചത്.
കുരങ്ങന്റെ കയ്യില്‍ നിന്ന് പഴ്സ് തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ പല വിധത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്ന് പഴ്സ് കണ്ടെത്തി. ആഭരണങ്ങള്‍ മുഴുവന്‍ പഴ്സില്‍ തന്നെയുണ്ടായിരുന്നു. ഇത് പൊലീസ് കുടുംബത്തിന് കൈമാറുകയും ചെയ്തു.
വൃന്ദാവനത്തില്‍ കുരങ്ങുകളുടെ ശല്യം പതിവുകാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു കുരങ്ങന് ഭക്തനില്‍ നിന്ന് എസ് 25 അള്‍ട്ര തട്ടിയെടുത്തിരുന്നു. ഒരു ഫ്രൂട്ടി പകരം നല്‍കിയാണ് ഭക്തന് തന്റെ ഫോണ്‍ കുരങ്ങനില്‍ നിന്ന് തിരിച്ച് പിടിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളാവർത്തിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
‘ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പ് പുറത്തിറക്കുന്നത് ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന മാർഗമല്ല.
ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
‘മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം. പോളിങ് ബൂത്തുകളിലെ വൈകിട്ടത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണ’മെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നേരത്തെ രാഹുലിൻ്റെ ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിയമവിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. വസ്തുതകൾ വ്യക്തമാക്കി കോൺഗ്രസിന് മുമ്പും മറുപടി നൽകിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും ലഭ്യമാണ്. എന്നാൽ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇ വസ്തുതകളെല്ലാം പൂർണ്ണമായും അവഗണിക്കപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി
കുന്നന്താനത്തെ വീടുകവർച്ച : നിരവധി മോഷണക്കേസുകളിൽ പ്രതിയായ മൂന്നാമനും പിടിയിൽ
പത്തനംതിട്ടയിലെ കുന്നന്താനത്തെ കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട് കവർച്ചകേസിൽ, നിരവധി മോഷണക്കേസുകളിൽ പ്രതിയായ മൂന്നാമനെയും ഊർജ്ജിതമായ അന്വേഷണത്തിൽ കീഴ്വായ്പ്പൂർ പോലീസ് വലയിലാക്കി.
20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 12,39,500 രൂപയുടെ മുതലുകളാണ് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം നേമം പൊന്നുമംഗലം ഫർഹാൻ വില്ലയിൽ നവാസ് (52) ആണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. ഇയാൾ കേസിൽ മൂന്നാം പ്രതിയും നിരവധി മോഷണകേസുകളിൽ ഉൾപ്പെട്ട കൊടും ക്രിമിനലുമാണ്.
6 ന് ഇയാളെ തിരുവനന്തപുരത്തെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്.
നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട
കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43)എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
മെയ് 17ന് പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ കുന്നന്താനം കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹവും ഭാര്യ ലില്ലി മത്തായിയും മാത്രമാണ് വീട്ടിൽ താമസം.ഇവരുടെ രണ്ടു മക്കളും വിദേശത്താണ്.
ഇവർ ബന്ധുവീട്ടിൽ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
15 നാണ് കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ പോയത്, 17 ന് വൈകിട്ട് അഞ്ചോടെ തിരിച്ചെത്തി.
വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്ത് കയറിയപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലും. തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. അഥിതികൾക്കുള്ള മുറിയിലെ രണ്ട് തടി അലമാരകളും തുറന്നിട്ട് തുണികളും മറ്റും വാരി പുറത്തിട്ട നിലയിൽ കണ്ടു. അടുക്കളയും അലങ്കോലമാക്കപ്പെട്ടിരുന്നു. കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയിലും ഭിത്തിഅലമാരയിലും, അതിഥികൾ വരുമ്പോൾ താമസിക്കുന്ന മുറിയിലെ രണ്ട് തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന ആകെ 20 പവൻ സ്വർണവും, ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സിസിടിവിയുടെ ഡിവിആറും, മോണിറ്ററും 4000 രൂപ വിലവരുന്ന 5 വാച്ചുകളും കവർച്ചചെയ്യപ്പെട്ടു.
നഷ്ടപ്പെട്ട 160 ഗ്രാം സ്വർണാഭരണങ്ങളുടെ കൂട്ടത്തിൽ നാലു സ്വർണമാലകൾ രണ്ട് ലോക്കറ്റ്, അഞ്ചു വളകൾ, രണ്ട് വിവാഹമോതിരങ്ങൾ, ആറ് ജോഡി കമ്മലുകൾ എന്നിവയാണുള്ളത്. കൂടാതെ, 15,000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ, 8000 രൂപയുടെ യുഎസ് ഡോളർ, 11500 രൂപയുടെ മൂല്യമുള്ള യു എ ഇ ദിർഹം എന്നിവയും കവർച്ച ചെയ്യപ്പെട്ടു.
വിവരമറിഞ്ഞ കീഴ്വായ്പ്പൂർ പോലീസ് 18 ന് വീട്ടിലെത്തി ലില്ലി മത്തായിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ് ഐ സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ ശാസ്ത്രീയ അന്വേഷണം സംഘം ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ക്രൈം മെമ്മോ എല്ലാ എസ് എച്ച് മാർക്കും അയച്ചു കൊടുക്കുകയും, മുൻ ശിക്ഷക്കാരായ കുറ്റവാളികളെയും അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ കീഴ്വായ്പ്പൂർ പോലീസ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
വീട്ടിലെയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ആദ്യം തിരിച്ചറിഞ്ഞ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറിനെയും ബിജു കുമാറിനെയും തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, കീഴ്വായ്പ്പൂർ എസ് എച്ച് ഓ വിപിൻ ഗോപിനാഥൻറെ നേതൃത്വത്തിലുമുള്ള പ്രത്യേകസംഘം തിരുവനന്തപുരത്തുനിന്നും ആദ്യം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മൂന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ ചുമതലയേറ്റ ശേഷമുണ്ടായ ആദ്യത്തെ ഏറ്റവും വലിയ കവർച്ച കേസിൽ പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടാനും, 6 പവൻ സ്വർണം കണ്ടെടുക്കാനും സാധിച്ചു.
അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കവർച്ച നടന്ന ദിവസം പുലർച്ചെ 3. 52 ന് സ്കൂട്ടറിൽ രണ്ടുപേർ സംശയകരമായ നിലയിൽ പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഈ ദൃശ്യങ്ങൾക്ക് പിന്നാലെ പോലീസ് നീങ്ങി. മല്ലപ്പള്ളിയിൽ നിന്നും തിരുവല്ല അടൂർ കൊട്ടാരക്കര ചടയമംഗലം മണ്ണന്തല തിരുവനന്തപുരം നേമം എന്നിങ്ങനെയുള്ള സ്കൂട്ടറിന്റെ സഞ്ചാര പാതയിലൂടെ പോലീസ് സംഘം സഞ്ചരിച്ചു. കവർച്ച നടന്ന ഒരു മുറിയിൽ കണ്ട മെറ്റൽ സ്ക്രൂഡ്രൈവർ വീട്ടിലെത് അല്ല എന്ന് പോലീസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചു.
സ്കൂട്ടറിന്റെ നമ്പർ കണ്ടെത്തി അതിൽനിന്നും ഉടമസ്ഥനിലേക്ക് എത്തി. അയാളുടെ ഫോണിന്റെ സിഡിആർ പരിശോധിച്ച പോലീസ് പാപ്പനംകോട് ഉള്ള ഒരു ലോഡ്ജിൽ നിന്നും ഉടമസ്ഥനായ ബിജുകുമാറിനെ കണ്ടെത്തി. ലോഡ്ജിന്റെ കോമ്പൗണ്ടിൽ നിന്നും സ്കൂട്ടറും പോലീസ് കണ്ടെത്തുകയും, ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. ഈ സ്കൂട്ടറാണ് മോഷ്ടാക്കൾ കവർച്ച നടത്താൻ ഉപയോഗിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് ബന്തവസ്സിലെടുത്തു നേമം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു.
പ്രതികൾ മോഷ്ടിച്ച വസ്തുക്കളിൽ സിസിടിവി മോണിറ്ററും ലാപ്ടോപ്പും വീട്ടിലെ കിണറ്റിൽ ഉപേക്ഷിച്ചതായും, ബാക്കിയുള്ളവ സ്വർണഭരണങ്ങൾ ഉൾപ്പെടെയുള്ളവ ബാഗിലാക്കി ശാസ്തമംഗലത്തെത്തി പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപത്തുള്ള നവാസിനു കൈമാറിയതായും ഒന്നും രണ്ടും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കിണറ്റിൽ നിന്നും പോലീസ് സിസിടിവി മോണിറ്ററും ലാപ്ടോപ്പും നേരത്തെ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ സഹായത്തോടെ കണ്ടെത്തി. ഒന്നും രണ്ടും പ്രതികളെ മൂന്നിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന്, നവാസിന്റെ മൊബൈൽ ഫോണിന്റെ സി ഡി ആർ പരിശോധിച്ച് തിരുവനന്തപുരം പേയാട് നിന്നും ആറിന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട് പരിശോധിച്ചു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും മൂന്നു സ്ക്രൂഡ്രൈവറുകളും, കട്ടിംഗ് പ്ലേയറും കണ്ടെത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. തന്നെ മറ്റ് രണ്ട് പ്രതികൾ ഏൽപ്പിച്ച സ്വർണാഭരണങ്ങൾ വിറ്റവകയിൽ ലഭിച്ച ആറ് ലക്ഷം രൂപയിൽ അനിൽകുമാറിന് രണ്ടുലക്ഷം രൂപയും ബിജു കുമാറിന് ഒരുലക്ഷം രൂപയും നവാസ് നൽകി. ബാക്കി ഇയാൾ സ്വന്തമാക്കി.
സ്വർണാഭരണങ്ങൾ വിറ്റ നെയ്യാറ്റിൻകരയിലെയും കിള്ളിപ്പാലത്തെയും സ്വർണ്ണ കടകളിലെത്തി, നവാസിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കുറച്ചു സ്വർണം കണ്ടെത്തി. നെയ്യാറ്റിൻകര കൃഷ്ണൻ കോവിൽ എന്ന സ്ഥലത്തുള്ള സ്വർണ്ണക്കടയിൽ നടത്തിയ തെളിവെടുപ്പിൽ, കടയുടമ നവാസിനെ തിരിച്ചറിയുകയും സ്വർണ്ണം ഉരുക്കി രൂപ മാറ്റം വരുത്തിയ നിലയിൽ 40 ഗ്രാമോളം സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ടാമത് സ്വർണ്ണം വിറ്റ കിള്ളിപ്പാലത്തെ കടയിലും തെളിവെടുപ്പ് നടത്തി. അവിടെയും സ്വർണ്ണം ഉരുക്കി കട്ടയാക്കിയ നിലയിലാണ് 8 ഗ്രാമിലധികം സ്വർണം കണ്ടെടുത്തത്. കവർച്ച ചെയ്യപ്പെട്ട 20 പവൻ സ്വർണത്തിൽ 6 പവൻ കണ്ടെത്താൻ അന്വേഷണത്തിൽ സാധിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
നവാസ് 21 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും ക്രിമിനലാണ്. ഇതിൽ 20 കേസുകളും മോഷണത്തിന് രജിസ്റ്റർ ചെയ്തവയാണ്, ഒരെണ്ണം ദേഹോദ്രവം ഏൽപ്പിച്ചതിന് എടുത്തതും. കിളികൊല്ലൂർ, അടൂർ മാറനല്ലൂർ, പേരാവിപുരം, കൊട്ടാരക്കര ഇരവിപുരം തുമ്പ പാറശാല പൂയപ്പള്ളി, തിരുവനന്തപുരം ഫോർട്ട് എന്നീ പോലീസ് സ്റ്റേഷനുകളിൽ 2013 മുതൽ രജിസ്റ്റർ ചെയ്തവയാണ് ഇയാൾക്കെതിരെയുള്ള മോഷണ കേസുകൾ. ദേഹോപദ്രവക്കേസ് 2020ൽ നേമം പോലീസ് എടുത്തതാണ്.
മോഷ്ടാക്കൾക്കിടയിൽ ‘ബോസ്’ എന്നാണ് നവാസ് അറിയപ്പെടുന്നത്. കരാർ പറഞ്ഞു ഉറപ്പിച്ച് മോഷ്ടാക്കളെ വിവിധ സ്ഥലങ്ങളിലേക്ക് ദൗത്യത്തിനായി ഏൽപ്പിച്ചയക്കുന്നത് ഇയാൾ ആണ്. വാഹന സൗകര്യവും ഏർപ്പെടുത്തി കൊടുക്കും. ഇയാൾ സംഘടിപ്പിച്ചു കൊടുക്കുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും ഘടിപ്പിക്കും. മോഷണം കവർച്ച എന്നിവയിലൂടെ ലഭിക്കുന്ന മുതലകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള സ്ഥാപനങ്ങളിലാണ് വിൽക്കുക. തീർത്തും ആഡംബര പൂർണമായ ജീവിതമാണ് ഇയാൾ നയിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് മോഷ്ടാക്കളെ അതിവേഗം കണ്ടെത്തി പിടികൂടിയത്. സംഘത്തിൽ എസ് ഐ മനോജ് കുമാർ, എസ് സി പി ഓമാരായ മനോജ്, അഖിലേഷ്,സി പി ഓമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്.
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും, ബാക്കി മോഷണ മുതലുകൾ കണ്ടെത്തുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.
ഒന്നാം പ്രതി അനിൽകുമാർ തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണം മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉൾപ്പെടെയുള്ള 17 കേസുകളിൽ പ്രതിയാണ്. 2005 മുതൽ 2021വരെയുള്ള കാലയളവിനിടെ എടുത്ത ക്രിമിനൽ കേസുകളാണിവ. ഇവയിൽ 6 കേസുകൾ കവർച്ച നടത്തിയതിന് രജിസ്റ്റർ ചെയ്തവയാണ്. 4 കേസുകൾ മോഷണത്തിനെടുത്തതും. മറ്റുള്ളവ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റും രജിസ്റ്റർ ചെയ്തവവയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പേരൂർക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാൾ. രണ്ടാം പ്രതി പോക്സോ ഉൾപ്പെടെ മൂന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബാലരാമപുരം നെയ്യാറ്റിൻകര, നരുവമ്മൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ.
ജലന്തർ രൂപതയ്ക്ക് പുതിയ ഇടയൻ.
പാലാ രൂപത ചെമ്മലമറ്റം ഇടവകാംഗമായ ഫാദർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരികുന്നേലാണ് പുതിയ ബിഷപ്.
നിലവിൽ രൂപത അഡ്മിനിസ്ട്രേറ്ററാണ്.
1991 മുതൽ ജലന്തർ രൂപതയിൽ വൈദികനാണ്. ജലന്തർ രൂപതയുടെ ബിഷപ്പാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.
ജലന്തർ രൂപതയ്ക്ക് പുതിയ ഇടയൻ.
പാലാ രൂപത ചെമ്മലമറ്റം ഇടവകാംഗമായ ഫാദർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരികുന്നേലാണ് പുതിയ ബിഷപ്.
നിലവിൽ രൂപത അഡ്മിനിസ്ട്രേറ്ററാണ്.
1991 മുതൽ ജലന്തർ രൂപതയിൽ വൈദികനാണ്. ജലന്തർ രൂപതയുടെ ബിഷപ്പാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.
“PDC അത്ര ചെറിയ ഡിഗ്രി അല്ല”
വീഡിയോ ഗാനം.
കൗമാരക്കാരുടെ
പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി
റാഫി മതിര തിരക്കഥയും സംവിധാനവും ചെയ്യുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
ഇല്യാസ് കടമേരി എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം പകർന്ന് കെ എസ് ചിത്ര ആലപിച്ച “മഞ്ഞുമൂടിയ താഴ്വരയിൽ….”എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസായത്.
ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന
ക്യാമ്പസ് സിനിമയായ “P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്.
സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്,അഷൂര്‍, ദേവദത്ത്,പ്രണവ്, അരുണ്‍ ദേവ്, മാനവേദ്,ദേവ നന്ദന, ദേവിക,രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്,അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി,ബിനു പപ്പു, ജയന് ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍,വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ,എസ്.ആശ നായര്‍,തിരുമല രാമചന്ദ്രന്, റിയാസ് നര്‍മ്മകല,ബിജു കലാവേദി,മുന്‍ഷി ഹരി,നന്ദഗോപന് വെള്ളത്താടി, രാജ്മോഹൻ,സിജി ജൂഡ്,വിനയ,ബഷീർ കല്ലൂര്‍വിള,ആനന്ദ് നെച്ചൂരാന്‍,അനീഷ് ബാലചന്ദ്രന്,രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്,ഷാജി ലാല്‍, സജി ലാല്‍,ഉദേശ് ആറ്റിങ്ങല്‍,രാഗുല്‍ ചന്ദ്രന്,ബിച്ചു,കിഷോര്‍ ദാസ്,പോള്സന് പാവറട്ടി,ആനന്ദന്, വിജയന് പൈവേലില്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉണ്ണി മടവൂർ ഛായാഗ്രഹണം നിർവഹിക്കുന്നു.
റാഫി മതിര, ഇല്യാസ് കടമേരി എന്നിവർ എഴുതിയ എഴുതിയ വരികള്‍ ഫിറോസ് നാഥ് സംഗീതം പകരുന്നു.
കെ എസ് ചിത്ര,
ഫിറോസ് നാഥ്,സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം-
റോണി റാഫേൽ,
കല-സജിത്ത് മുണ്ടയാട്,കോറിയോഗ്രഫി-മനോജ് ഫിഡാക്ക്, എഡിറ്റിംഗ്-വിപിന്‍ മണ്ണൂർ,സൗണ്ട് മിക്സിംഗ്- ഹരികുമാർ,
ഇഫക്ട്സ്- ജുബിന്‍ രാജ്, പരസ്യകല-മനു ഡാവിഞ്ചി,സ്റ്റില്‍സ്- ആദില്‍ ഖാന്. പ്രൊഡക്ഷന്‍ കണ്ട്രോളർ-മോഹന്‍ (അമൃത), മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഭക്തന് മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-ആഷിക് ദില്‍ജീത്, സഞ്ജയ് ജി.കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-
വിഷ്ണു വര്ദ്ധന്,
നിതിന്‍, ക്രിസ്റ്റി,കിരണ്‍ ബാബു.
ജൂൺ പതിമൂന്നിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
സേലത്ത് വച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന് ഷൈന്‍ ടോം ചാക്കോ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്.
ഷൈനിൻ്റെ തോളിന് താഴെ മൂന്ന് പൊട്ടലും, നട്ടെല്ലിന് ചെറിയ പൊട്ടലുമുണ്ട്.
അപകടത്തിൽ മരിച്ച പിതാവ് പി.സി. ചാക്കോയുടെ സംസ്കാരം കഴിഞ്ഞ ശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തുക.
തുടർന്ന് ആറാഴ്ച ഷൈനിന് വിശ്രമം വേണമെന്നും അധികൃതർ പറഞ്ഞു.
എന്നാൽ അപകടത്തിൽ ഷൈനിൻ്റെ അമ്മക്ക് ഗുരുതര പരുക്കുകൾ പറ്റിയിട്ടുണ്ട്.
ഇടുപ്പെല്ലിന് പൊട്ടൽ ഉണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇടുപ്പെല്ലിൻ്റെ സ്ഥാനം മാറിയിട്ടുണ്ട് തലക്ക് ക്ഷതമുണ്ടെങ്കിലും ആരോഗ്യ സ്ഥിതിയിൽ ആശങ്കക്കിടയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ഷൈനിന്റെ പരുക്കുകൾ ഗുരതരമല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അച്ഛന് ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തൃശൂർ മുള്ളൂർ കായലിൽ ഹെൽമറ്റ് ധരിച്ച നിലയിൽ മൃതദേഹം.
തൃശൂർ തോളൂർ പഞ്ചായത്തിലെ അടാട്ട് അയ്നിക്കാട് മുള്ളൂർ കായലിലാണ് സംഭവം.
തലയിൽ ഹെൽമെറ്റ് വെച്ച നിലയിൽ അടാട്ട് സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞതാകാം എന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.
വൈകുന്നേരം നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
തൃശൂരിൽ കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരുക്ക്.
തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം.
നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നാണ് വിവരം. പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മങ്ങാട് സെന്റ് ജോർജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻപീടികയിൽ ഹക്കീം, സമദ്, ഷൗജത, സുനൈന, ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ ഒമ്പത് വയസുകാരി സുനൈനയുടെ പരിക്ക് സാരമുള്ളതാണ്. ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ആറ്റൂർ സ്വദേശി ഷാഫിയും കുടുംബവുമാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരുക്കുകളില്ല. അപകടത്തിൽ ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് സാരമായ കേടുപാടുണ്ടായി.
ഇടുക്കി ഉടുമ്പൻചോലയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.
എട്ടുമാസം പ്രായമുള്ള ആദ്യനന്ദയാണ് മരിച്ചത്. ഉടുമ്പൻചോല പനക്കുളം സ്വദേശികളായ സന്ദീപ്, സിത്താര ദമ്പതികളുടെ മകളാണ് ആദ്യനന്ദ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. അമ്മ സിത്താര കുഞ്ഞിന് പാല് കൊടുത്തശേഷം ഉറക്കുവാൻ കിടത്തി, അരമണിക്കൂറിന് ശേഷം കുട്ടിക്ക് അനക്കമില്ലയെന്ന് കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക.
ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ മാനേജർ ആയിരുന്നില്ലയെന്നും, വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ പോലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ജീവനക്കാരുടെ പരാതി വ്യാജമെന്നും, അനിയത്തിമാരെ പോലെയെന്ന് പറഞ്ഞ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയെന്നും ജി. കൃഷ്ണകുമാര്‍
മകളും ഇന്‍ഫ്ലവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഈ മൂന്ന് പേര് പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിന്റെ പേരില്‍ കേസ് നല്‍കിയതിന് പിന്നാലെ അവര്‍ നല്കിയ വ്യാജ കൗണ്ടര്‍ കേസാണിതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
‘ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേ ദിവസമാണ് ഈ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ളതാണ് കേസ്. പക്ഷെ ഇതിനെതിര ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അതെല്ലാം പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയവരുടെ കൈയില്‍ അങ്ങനെ യാതൊരു തെളിവുമില്ല.
മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നല്‍കിയിരിക്കുന്നത്. പലപ്പോഴും ഇങ്ങനെയല്ല അവരോട് നില്‍ക്കണ്ടതെന്ന് പറഞ്ഞപ്പോഴും എന്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം’ ജി കൃഷണകുമാര്‍ പറഞ്ഞു.
കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ തെളിവും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇനി പ്രതീക്ഷ. തനിക്കെതിരെ കേസെടുത്തതിന്റെ ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. നല്ല രീതിയിലുള്ള മറുപടിയാണ് ലഭിച്ചത്. ന്യായമായ മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദേഹം പറഞ്ഞു.
6:04 PM: ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പി പ്രസാദ്
ഭാരതാംബയുടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണോ ?
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സർക്കാരിന് സാധിക്കില്ല.
കേന്ദ്ര സർക്കാരിൻ്റെ പരിപാടികളിൽ പോലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാറില്ല.
ഭാരത് മാതാ കി ജയ് എന്നാ മുദ്രാവാക്യം ആരുടെയും കുത്തകയല്ല.
ജവഹൻലാൽ നെഹ്റു പോലും ഉയർത്തിയ മുദ്യാവാക്യമാണിത്.
ഇന്ത്യൻ ജനതയാണ് ഭാരത് മാതാ എന്നത്.
സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തി നോക്കത്തവരാണ് ഇപ്പോൾ അവകാശവാദവുമായി എത്തുന്നത്.
ബി ജെ പി ഇപ്പൊൾ നടത്തുന്നത് പ്രതിഷേധ നാടകങ്ങൾ.
സംഭവത്തിൽ തണുത്ത നിലപാടല്ല സി പി ഐയുടേതെന്നും പി പ്രസാദ്.
6:02 PM: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന
രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കടക്കുന്നു. നിലവിൽ 1806 പേർക്ക് ആണ് ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ദ
5:11 PM: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.
എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു.
വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടെ നിത്യ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.
4:56 PM: അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകൻ പിടിയിൽ.
വടകര സ്വദേശി വിജയനാണ് പിടിയിലായത്.
റീ അപ്പോയിന്റ്മെന്റ് ഓർഡർ നൽകുന്നതിനാണ് ഇയാൾ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്.
കോട്ടയം പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരിൽ നിന്നാണ് വിജയൻ കൈക്കൂലി വാങ്ങിയത്.
സെക്രട്ടറിയേറ്റിലെ ജനറൽ എഡ്യൂക്കേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.
കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിൻ്റ് മെന്റ് ഓർഡർ നൽകുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
3:57 PM കോവിഡ് കേസുകള്‍ ഉയരുന്നു: രാജ്യത്ത് 391 പുതിയ രോഗികള്‍
3:54 PM: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയുഷ് ചൗള വിരമിച്ചു
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം പീയുഷ് ചൗള പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.
ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനമുണ്ട് ചൗളയ്ക്ക്. 192 മത്സരങ്ങളില്‍ നിന്ന് 192 വിക്കറ്റുകള്‍ താരം നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായാണ് താരം ഐപിഎല്‍ ഫോര്‍മാറ്റില്‍ കളിച്ചത്. 2012ലും 2014ലും ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമില്‍ അംഗമായിരുന്നു പീയുഷ്.
25 ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളിലും ഏഴ് ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി ഇറങ്ങിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശ്, ഗുജറാത്ത് ടീമുകള്‍ക്കായി കളിച്ചു. ഉത്തര്‍പ്രദേശിന്റെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിക്കൊണ്ടാണ് പീയുഷ് ചൗള ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. 2006ല്‍ ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലാണ് പീയുഷ് ചൗള ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. 2012ല്‍ ഇംഗ്ലണ്ടിനെതിരായ നാഗ്പൂര്‍ ടെസ്റ്റിലാണ് ഈ ഫോര്‍മാറ്റില്‍ അവസാനം കളിച്ചത്. ബംഗ്ലാദേശിനെതിരെ 2007ല്‍ മിര്‍പൂരില്‍ നടന്ന മത്സരത്തിലായിരുന്നു ഏകദിനത്തില്‍ അരങ്ങേറ്റം. 2012ല്‍ ഇംഗ്ലണ്ടിനെതിരായ വാംഖഡെ ഏകദിനത്തിലാണ് അവസാനമായി കളിച്ചത്.
3:52 PM: ഭാര്യയുടെ തലവെട്ടി സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ യുവാവ് പോലീസ് പിടിയിൽ
അറുത്തെടുത്ത ഭാര്യയുടെ തലയുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഭർത്താവ് പിടിയിൽ.
കർണാടകയിലെ അനേക്കൽ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം.
ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭർത്താവ് ശങ്കർ കൊലപ്പെടുത്തയത്.
ബെംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയിൽ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കർ പോലീസ് പിടിയിലായത്.
വസ്ത്രത്തിൽ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പോലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്കൂട്ടറിന്റെ ഫുട്ബോർഡിൽ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
3:50 PM നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ കൃഷ്ണയും പ്രതിയാണ്. മ്യൂസിയം പോലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
3:31 PM രാജ്ഭവനെ വര്‍ഗീയവത്കരണത്തിന്റെ ഇടമാക്കരുത്; മന്ത്രി പ്രസാദിനെ പ്രശംസിച്ച് എം വി ഗോവിന്ദന്
11:29 AM: മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹ്മാന്