റാങ്കിങ്ങില്‍ കുതിച്ച് ചേട്ടന്; അഭിഷേക് വീണ്ടും ഒന്നാമത്
ദുബായ് ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ സെഞ്ചറിക്കു പിന്നാലെ ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ താരം അഭിഷേക് ശർമ. ഒന്നാമതായിരുന്ന ഇഷാൻ കിഷനെ മറികടന്നാണ് 897 പോയിന്റോടെ അഭിഷേക് ഒന്നാമതായത്. ജൂലൈയിലാണ് അഭിഷേകിനെ മറികടന്ന് ഇഷാൻ ഒന്നാം സ്ഥാനത്തെത്തിയത്.





