രാവിലെ വിമാനത്താവളത്തില്‍ തോക്കുമായി പാലക്കാട്ടുകാര്‍ പിടിയില്‍; വൈകുന്നേരം പാലക്കാട് സ്കൂളില്‍ വെടിവയ്പ്പ്
തൃത്താല∙ പാലക്കാട് പരുതൂർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽവച്ച് വെടിയേറ്റു. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നുമാണു വിദ്യാർഥിക്കു വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണു വെടിയേറ്റത്.




