ഡോക്ടറെ വിളിച്ചുവരുത്തി തല്ലി; നടിയും നടനും അറസ്റ്റില്‍
കൊച്ചി∙ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരക്കം മൂന്നുപേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.




