എന്തിനാണിങ്ങനെയൊരു കോടതിയെന്ന് ജയബാലകൃഷ്ണന്റെ മകള്‍
കൊച്ചി: കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്തിനാണ് ഇങ്ങനെയൊരു കോടതിയെന്നും ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. അപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.




